v
എഴുകോൺ സഹ. ബാങ്ക് അഴിമതി: സെക്രട്ടറി അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ

കൊല്ലം: എഴുകോൺ സർവീസ് സഹകരണ ബാങ്കിൽ കോടികളുടെ സാമ്പത്തിക ക്രമകേട് നടത്തിയ സംഭവത്തിൽ സെക്രട്ടറി അടക്കം മൂന്നുപേർക്ക് സസ്പെൻഷൻ. സെക്രടറി അനിൽകുമാർ, ഉദ്യോഗസ്ഥരായ സുജിത്ത്, ബൈജു എന്നിവരെയാണ് ഭരണസമിതി സസ്പെൻഡ് ചെയ്തത്. 15 വർഷം മുമ്പ് വരെയുള്ള കണക്കുകൾ പരിശോധിക്കാൻ സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ നിന്ന് ഉത്തരവിട്ടതായും സൂചനയുണ്ട്. വിരമിച്ച ഉദ്യോഗസ്ഥൻ ചീരൻകാവ് സ്വദേശി വിജയനും അഴിമതിയിൽ പങ്കുള്ളതായി സൂചനയുണ്ട്. ബാങ്കിൽ സാമ്പത്തിക ക്രമക്കേട് നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്, ബി.ജെ.പി പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു. ഇടത് നേതാക്കൾ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും ഇതിനെതിരെ സമരമടക്കമുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും പാർട്ടി ഭാരവാഹികൾ പറഞ്ഞു.