പത്തനാപുരം: എസ്.എൻ.ഡി.പി യോഗം കറവൂർ 802-ാം നമ്പർ ശാഖയിൽ ഗുരുദേവ പ്രതിഷ്ഠയുടെ 15-ാം വാർഷികം ഇന്ന് നടക്കും. രാവിലെ 7ന് ശാഖാ പ്രസിഡന്റ് എൻ. വിക്രമൻ പതാക ഉയർത്തും. 8ന് ഗുരുദേവ പ്രാർത്ഥന, അർച്ചന, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി. രാവിലെ 10ന് നടക്കുന്ന പ്രതിഷ്ഠാ വാർഷിക സമ്മേളനം പത്തനാപുരം യൂണിയൻ സെക്രട്ടറി ബി. ബിജു ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് എൻ. വിക്രമൻ അദ്ധ്യക്ഷത വഹിക്കും.
യോഗം ഡയറക്ടർ ബോർഡ് അംഗം എം.എം. രാജേന്ദ്രൻ, യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. ആമ്പാടി, വനിതാസംഘം കേന്ദ്രസമിതി അംഗം ദീപജയൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് ലീല ശശിധരൻ എന്നിവർ സംസാരിക്കും. ദേവപ്രിയ
ഏകാത്മകം മോഹിനിയാട്ടം അവതരിപ്പിക്കും. ശാഖാ സെക്രട്ടറി എൻ. ബാലകൃഷ്ണൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡന്റ് ബി. ജഗദമ്മ നന്ദിയും പറയും. രാവിലെ 11മുതൽ ഷൈലജ രവീന്ദ്രന്റെ പ്രഭാഷണം, ഉച്ചയ്ക്ക് 1ന് അന്നദാനം, വൈകിട്ട് 5മുതൽ സമൂഹ പ്രാർത്ഥനയും ദീപാരാധനയും.