കുന്നത്തൂർ: പാർപ്പിട പദ്ധതിക്ക് മുൻഗണന നൽകി കുന്നത്തൂർ ഗ്രാമപഞ്ചായത്ത് വാർഷിക ബഡ്ജറ്റ് വൈസ് പ്രസിഡന്റ് ഷീജാ രാധാകൃഷ്ണൻ അവതരിപ്പിച്ചു.പ്രസിഡന്റ് കുന്നത്തൂർ പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ഉത്പാദന, പശ്ചാത്തല മേഖലകളിലുള്ള പദ്ധതികൾക്ക് ബഡ്‌ജറ്റിൽ പ്രധാന്യം നൽകിയിട്ടുണ്ട്. നവകേരള മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ആർദ്രം പദ്ധതി, ലൈഫ് പദ്ധതി എന്നിവയുടെ പ്രവർത്തനങ്ങൾക്ക് ബഡ്ജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്.
സ്ത്രീകളുടെയും കുട്ടികളുടെയും വൃദ്ധരുടെയും ആരോഗ്യ സംരക്ഷണത്തിന് ഉതകുന്ന പദ്ധതികൾക്കും കർഷകർക്കും ക്ഷീരകർഷകർക്കും മൃഗസംരക്ഷണ മേഖലയ്ക്കും മുൻഗണന നൽകിയിട്ടുണ്ട്. ഹരിതസേനയുടെ പ്രവർത്തനം കാര്യക്ഷമമായി നടപ്പാക്കുന്നതിനോടൊപ്പം മാലിന്യ സംസ്കരണത്തിന് പദ്ധതി തുകയുടെ പത്ത് ശതമാനവും ബഡ്ജറ്റിൽ വകയിരുത്തി. 21,7907186 രൂപ വരവും 21,0823885 രൂപ ചെലവും 70,83301 രൂപ മിച്ചവും വരുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്.