കരുനാഗപ്പള്ളി: തേവലക്കര ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലോത്സവവും തിരഞ്ഞെടുത്ത ഭിന്നശേഷിക്കാർക്ക് ഇലക്ട്രിക്കൽ വീൽ ചെയർ വിതരണവും സംഘടിപ്പിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റഷീദാ നാസർ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജാതാ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും വീൽ ചെയറുകളുടെ വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഐ. ഷിഹാബ് നിർവഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ രാജേഷ് കുമാർ, പ്രിയങ്കാ സലിം, സി.ഡി.പി.ഒ ശ്രീകല, സൂപ്പർവൈസർ റാണി കെ. ശ്രീധർ, ഷിബിന നിസാർ എന്നിവർ സംസാരിച്ചു.