kollam-
സംസ്ഥാന കരകൗശല വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ കൊല്ലം വൈ.എം.സി.എ ഹാളിൽ ആരംഭിച്ച അഖിലേന്ത്യ കരകൗശല കൈത്തറി വിപണന മേള ഉദ്ഘാടനം ചെയ്‌ത മേയർ ഹണി ബെഞ്ചമിൻ പ്രദർശനം കാണുന്നു

കൊല്ലം: സംസ്ഥാന കരകൗശല വികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ

കൊല്ലം വൈ.എം.സി.എ ഹാളിൽ അഖിലേന്ത്യ കരകൗശല കൈത്തറി വിപണന മേളയായ ''കൈരളി സമ്മർ ക്രാഫ്റ്റ് ഫെയർ " ആരംഭിച്ചു. മേയർ ഹണി ബെഞ്ചമിൻ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു.

ദാരു ശിൽപ്പങ്ങൾ, ഗൃഹാലങ്കാര വസ്‌തുക്കൾ, ഈട്ടിത്തടിയിൽ തീർത്ത ക്ലോക്കുകൾ, ആറന്മുള കണ്ണാടി, നെറ്റിപ്പട്ടങ്ങൾ, വിവിധ തുണിത്തരങ്ങൾ എന്നിവ വിപണന പ്രദർശന മേളയിലുണ്ട്. മേള 20നാണ് സമാപിക്കുന്നത്.