kesavan
സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ

 നവീകരിച്ച ടൗൺ ഹാളിൽ സി. കേശവന്റെ പേരില്ല

കൊല്ലം: കോടികൾ ചെവലഴിച്ച് നവീകരിച്ച കൊല്ലം ടൗൺ ഹാളിൽ സി. കേശവന്റെ പേരെഴുതാൻ നഗരസഭ മറന്നു. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ പെയിന്റടിച്ചപ്പോൾ ഹാളിന്റെ മുൻഭാഗത്ത് 'സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാൾ' എന്നെഴുതിയിരുന്നത് മറഞ്ഞിരുന്നു.

നാല് കോടിയോളം രൂപ ചെലവഴിച്ചുള്ള നവീകരണം പൂർത്തിയായിട്ട് ആറ് മാസത്തിലേറെയായി. നഗരത്തിന്റെ പൊതുവികാരം അംഗീകരിച്ചാണ് ഹാൾ നിർമ്മാണം ആരംഭിച്ചപ്പോൾ തന്നെ സി. കേശവന്റെ സ്മാരകമാക്കാൻ തീരുമാനിച്ചത്.

പലതവണ നവീകരണവും പെയിന്റിംഗും നടന്നിട്ടുണ്ടെങ്കിലും പൂർത്തിയാകുന്നതിന് പിന്നാലെ തന്നെ മുന്നിൽ സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളെന്ന് എഴുതുമായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഭരണസമിതി ഇക്കാര്യത്തിൽ അലംഭാവം തുടരുകയാണെന്ന ആക്ഷേപം ശക്തമാണ്. തിരു- കൊച്ചി മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായിരുന്നു സി. കേശവന്റെ പേരിൽ കൊല്ലം നഗരത്തിലുള്ള എക സ്മാരകമാണ് ടൗൺ ഹാൾ.

1970 ജൂലായ് 20ന് രാഷ്ട്രപതി വി.വി. ഗിരിയാണ് ടൗൺ ഹാളിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. 1979 ഓഗസ്റ്റിൽ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരാണ് ഉദ്ഘാടനം ചെയ്തത്. പിന്നീടാണ് ഹാളിന് മുന്നിൽ സി. കേശവന്റെ പൂർണകായ പ്രതിമ സ്ഥാപിച്ചത്.

തിരു- കൊച്ചി മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും കോൺഗ്രസ് നേതാവുമായിരുന്നു സി. കേശവന്റെ പേരിൽ കൊല്ലം നഗരത്തിലുള്ള എക സ്മാരകമാണ് ടൗൺ ഹാൾ.