യുവത്വം ആഗ്രഹിക്കാത്തവരായി ആരുണ്ട്? എന്നാൽ ആ യുവത്വം എന്നെന്നും നിലനിൽക്കുമോ? നിലനിൽക്കും എന്നതിന് തെളിവുമായി എത്തുകയാണ് വടക്കൻ പാകിസ്ഥാനിലെ ഹൻസ താഴ്‌വര. പ്രായമാകാത്ത സ്ത്രീകളും ആരോഗ്യവാന്മാരായ പുരുഷന്മാരുടെയും നാടെന്നാണ് ഈ താഴ്വരയെ അറിയപ്പെടുന്നത്. 60 കഴിഞ്ഞാലും അമ്മമാരാകുന്നതാണ് ഇവിടത്തെ സ്ത്രീകളിൽ കൂടുതലും.
പുരുഷന്മാരാകട്ടെ 90 -ാം വയസിലും അച്ഛനാകുന്നവർ. എൺപത് കഴിഞ്ഞ സ്ത്രീകളെപ്പോലും കണ്ടാൽ മുപ്പത് വയസേ തോന്നുകയുള്ളു. 90 ശതമാനം സാക്ഷരതയുള്ള ഈ താഴ്‌വരയിൽ ആളുകൾക്ക് 120 വയസ് വരെയാണ് ആയുസ്. മലനിരകളിൽ നിന്നുത്ഭവിക്കുന്ന നീർച്ചാലുകളും ഇവിടത്തെ ജനങ്ങൾ തന്നെ കൃഷി ചെയ്യുന്ന പച്ചക്കറികളും പഴവർഗങ്ങളുമാണ് ഇവിടത്തുകാരുടെ ഭക്ഷണം.
ജനങ്ങളുടെ ആരോഗ്യ രഹസ്യവും ഇതു തന്നെയാണ്. ഭൂമിയിലെ ഏറ്റവും സന്തുഷ്ടരായ ജനങ്ങൾ ഇവരെന്നാണ് പറയപ്പെടുന്നത്. പാകിസ്ഥാനിലെ തീവ്രവാദ ആക്രമണങ്ങളുമായി ഒരു ബന്ധവുമില്ലാത്ത പ്രദേശമാണ് ഇൗ താഴ്‌വര. ഇവിടത്തെ ആളുകളെ 'ബുരുഷോ" എന്നാണറിയപ്പെടുന്നത്. കാൻസർ വിമുക്ത സമൂഹമായ ഇവരെപ്പറ്റി വൈദ്യശാസ്ത്ര വിദഗ്ധർ പതിറ്റാണ്ടുകളായി പഠനം നടത്തിവരികയാണ്. സ്വയം കൃഷി ചെയ്ത് വളർത്തിയ ആപ്രിക്കോട്ടാണ് ഇവിടത്തുകാർ കഴിക്കുന്നത്. കാൻസർ വരാത്തതിന് കാരണം ആപ്രിക്കോട്ടിൽ അടങ്ങിയിരിക്കുന്ന അമിഡാലിൻ (വൈറ്റമിൻ ബി-17) ആണെന്നാണ് ഗവേഷകരുടെ നിഗമനം.