തഴവ: സംസ്ഥാന കുടുംബശ്രീ മിഷൻ നടപ്പാക്കുന്ന ഒരു വീട്ടിൽ ഒരു കുടുംബശീ ഉൽപ്പന്നം പദ്ധതിയുടെ വാർഡുതല ഉദ്ഘാടനം തഴവ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് അംഗം തഴവ ബിജു നിർവവഹിച്ചു. സി.ഡി.എസ് അംഗം ഷാഹിദ, എ.ഡി.എസ് സെക്രട്ടറി ശ്രീഷാ രെജി എന്നിവർ സംസാരിച്ചു യോഗത്തിൽ എ.സി.എസ് ഭാരവാഹികൾ, കുടുംബശ്രീ സംരംഭക യൂണിറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.