ഓച്ചിറ: പാവപ്പെട്ടവരുടെ നികുതിപ്പണം കൊള്ളയടിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആയിരിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു. ആഭ്യന്തര വകുപ്പിലെ കോടികളുടെ അഴിമതിയിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓച്ചിറ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിന്ദുകൃഷ്ണ. ബ്ലോക്ക് പ്രസിഡന്റ് നീലികുളം സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. തൊടിയൂർ രാമചന്ദ്രൻ, ചിറ്റുമൂല നാസർ, കബീർ എം. തീപ്പുര, മുനമ്പത്ത് വഹാബ്, രമാ ഗോപാലകൃഷ്ണൻ, അഡ്വ. ഇബ്രാഹിം കുട്ടി, ബി.എസ്. വിനോദ്, സുധാകരൻ ക്ലാപ്പന, കെ.എം. നൗഷാദ്, കുറുങ്ങപ്പള്ളി അശോകൻ, ആർ. രാജേഷ്, ചന്ദ്രബോസ്, എൻ. കൃഷ്ണകുമാർ, മെഹർഖാൻ ചേന്നല്ലൂർ, അൻസാർ എ. മലബാർ, ബി. സെവന്തി കുമാരി തുടങ്ങിയവർ സംസാരിച്ചു.