കൊല്ലം: ജീവനക്കാരെയും സിവിൽ സർവീസിനെയും ദോഷകരമായി ബാധിക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് ജോയിന്റ് കൗൺസിൽ കരുനാഗപ്പള്ളി മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. അപാകതകൾ പരിഹരിച്ച് മെച്ചപ്പെട്ട ചികിത്സാ ആനുകൂല്യങ്ങൾ ഉറപ്പുവരുത്തി മെഡിസെപ്പ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി ഉടനടി നടപ്പാക്കുക, കുടിശിക ക്ഷാമബത്ത സമയബന്ധിതമായി അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
കരുനാഗപ്പള്ളി ടൗൺ ക്ലബിൽ നടന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ. രാജീവ് കുമാർ ഉദ്ഘാടനം ചെയ്‌തു.
മേഖലാ പ്രസിഡന്റ് ബി. വിനോദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എൻ. കൃഷ്‌ണകുമാർ, ജില്ലാകമ്മിറ്റി അംഗം എ. ഗുരുപ്രസാദ്, ബി. വിമൽശർമ്മ, വി.എസ്. സുജാ ശീതൾ എന്നിവർ പ്രസംഗിച്ചു. മേഖലാ സെക്രട്ടറി സി. സുനിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി
ബി. വിനോദ് (പ്രസി.), സി. സുനിൽ (സെക്രട്ടറി.), എം.ഐ. ഹാഷിം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.