ചവറ: അദ്വൈത പ്രചാർ സഭ പുരസ്കാരം പന്മന പോരൂക്കര പഞ്ചായത്ത് മെമ്പർ കറുകത്തല ഇസ്മയിലിനു ലഭിച്ചു. അദ്വൈത പ്രചാർ സഭയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് എറണാകുളത്ത് നടന്ന ചടങ്ങിൽ അദ്ദേഹം പുരസ്കാരം ഏറ്റു വാങ്ങി. സാമൂഹ്യ പ്രവർത്തനങ്ങളിലെ മികവ് പരിഗണിച്ചാണ് കറുകത്തലയെ പ്രചാർ സഭയുടെ പ്രവർത്തകർ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. അദ്വൈത പ്രചാർ സഭയുടെ വാർഷിക പരിപാടിയോടനുബന്ധിച്ചായിരുന്നു പുരസ്കാര വിതരണം. മുൻ ജസ്റ്റിസ് പി.എസ് . ഗോപിനാഥൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രചാർ സഭ പ്രസിഡന്റ് ഡി. ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം കല്പിത, സർവകലാശാല മുൻ വൈസ് ചാൻസിലർ പ്രൊഫസർ ഡോ. കെ.ജി. പൗലോസ്, പി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. എം.കെ കുഞ്ഞോൽ, ലക്ഷ്മിക്കുട്ടിഅമ്മ, അഡ്വ. വി.പി. സീമന്തിനി, പി.ആർ. പത്മനാഭൻ നായർ, നാരായണൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.