ശാസ്താംകോട്ട: ദില്ലി കലാപത്തിന് മന്ത്രി ഉൾപ്പടെയുള്ള ജനപ്രതിനിധികൾ നേരിട്ട് ആഹ്വാനം ചെയ്യുന്നതിനെ ജനാധിപത്യ വിശ്വാസികൾക്ക് ഭീതിയോട് മാത്രമേ
കാണാൻ കഴിയൂ എന്ന് മുൻ മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു. വടക്കൻ മൈനാഗപ്പള്ളിയിൽ സംഘടിപ്പിച്ച ആർ.എസ്.പി നേതാവ് എ. സുലൈമാൻ കുഞ്ഞ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കമ്മിറ്റിയംഗം കെ. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് സി.പി. സുധീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി, ഇടവനശേരി സുരേന്ദ്രൻ, കെ.ജി. വിജയദേവൻ പിള്ള, ഉല്ലാസ് കോവൂർ, തുണ്ടിൽ നിസാർ, എസ്. വേണുഗോപാൽ, കെ. രാജി, എസ്. ബഷീർ, ശ്രീകുമാർ വേങ്ങ, ആർ. രാജീവ്, ഷെഫീഖ് മൈനാഗപ്പള്ളി, ലത്തീഫ് ജലാൽ തുടങ്ങിയവർ സംസാരിച്ചു.