prathikal

കൊല്ലം: പ്രതികൾക്കെതിരെ സാക്ഷി പറഞ്ഞതിലുള്ള വിരോധം തീർക്കാൻ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പിടിയിൽ. പ്രാക്കുളം തറയിൽ വീട്ടിൽ ജോഷ്വനെ (32) കുളങ്ങര ഭാഗത്തുവച്ച് കത്തികൊണ്ട് കുത്തി മുറിവേൽപ്പിച്ച കേസിൽ മൂന്നാം പ്രതി പയ്യാലക്കാവ് മണ്ണാന്റയ്യത്ത് കോളനിയിൽ അപ്പുണ്ണി എന്ന് വിളിക്കുന്ന ശരത്ത് (23), അഞ്ചാം പ്രതി ചവറ ഷംനാദ് മൻസിലിൽ ഷംനാദ് (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

നിരവധി അടിപിടി, വധശ്രമ കേസുകളിൽ പ്രതികളാണ് ഇരുവരും. ചവറ പൊലീസ് ഇൻസ്‌പെക്ടർ നിസാമുദ്ദീൻ, എസ്.ഐ സുഖേഷ്, അനിൽകുമാർ, പൊലീസ് ഉദ്യോഗസ്ഥരായ അനു, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.