crime
പിടിയിലായ (ഇടത്തുനിന്നും) മീനാക്ഷി, സരസ്സ്,മയാസ് എന്നിവർ

അഞ്ചാലുംമൂട്: ഉത്സവാഘോഷത്തിനിടെ പെൺകുട്ടിയുടെ സ്വർണമാല മോഷ്ടിച്ച നാടോടി സ്ത്രീകൾ അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായി. കൊട്ടാരക്കര റെയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന പൊള്ളാച്ചി, മാരിയമ്മൻ കോവിൽ മരപ്പേട്ടതെരുവിൽ സരസ് (43), മീനാക്ഷി (53), മയാസ് (24) എന്നിവരാണ് പിടിയിലായത്. ഇതിൽ മീനാക്ഷിയുടെ മകളാണ് മയാസ്. തൃക്കടവൂർ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. കുരീപ്പുഴ ഐക്കര കിഴക്കതിൽ കുമാറിന്റെ മകളുടെ കഴുത്തിൽ കിടന്ന ഒരുപവൻ തൂക്കമുള്ള മാലയാണ് കവർന്നത്. മോഷണത്തെ തുടർന്ന് നാട്ടുകാർ ഇവരെ തടഞ്ഞുവയ്ക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. ഉത്സവ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതിൽ വിദഗ്ദ്ധരാണിവരെന്നും കൂടുതൽ സംഘങ്ങൾ ഇവർക്കൊപ്പം ഉണ്ടായിരുന്നുവെന്നും സൂചന ലഭിച്ചിട്ടുണ്ട്.