കുണ്ടറ: ശ്രീചക്രം എഡ്യൂക്കേഷണൽ ചാരിറ്റബിൾ ടീമിന്റെ (സെക്ട് - രജി. നമ്പർ KLM/TC/230/2019) പ്രഥമ യോഗം കുണ്ടറ വ്യാപാരിഭവനിൽ ചേർന്നു. സംഘാടക സമിതി ഭാരവാഹികളായി കല്ലട ഷൺമുഖൻ (ചെയർമാൻ), കുഴുപ്പള്ളി എൻ.കെ. നമ്പൂതിരി (ജനറൽ സെക്രട്ടറി), എ. നാരായണൻ നമ്പൂതിരി, ഇ.പി. ഗോപാലകൃഷ്ണൻ (വൈസ് ചെയർമാൻമാർ), ഗിരീഷ് ഗോപിനാഥ്, കെ. രാജരാജേശ്വരി, അപ്പുക്കുട്ടൻ നീണ്ടകര (സെക്രട്ടറിമാർ), കെ.കെ. ഹരിദാസ് (സംഘടനാസെക്രട്ടറി) എന്നിവരടക്കം 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു.
റിട്ട ഐ.എ.എസ് എം. നന്ദകുമാർ ( ഉപദേഷ്ടാവ്), ഡോ. വെള്ളായണി അർജുനൻ, പ്രൊഫ. നീലമന വി.ആർ. നമ്പൂതിരി, പി. നാരായണക്കുറുപ്പ് (രക്ഷാധികാരികൾ), ഡോ. സി. രാമചന്ദ്രൻ, വി.പി. ജയചന്ദ്രൻ, അനിൽകുമാർ ചെറുകുളം, വി.സഞ്ജയൻ, പ്രേംചന്ദ്രൻ ( ഉപസമിതി ഭാരവാഹികൾ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ പ്രൊഫ. നീലമന വി.ആർ. നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. കല്ലട ഷൺമുഖൻ, ഡോ. സി. രാമചന്ദ്രൻ, വി.പി. ജയചന്ദ്രൻ, ബി.എം. രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.