c
ബി.എം.എസ് സംസ്ഥാന തലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലം ലോട്ടറി ക്ഷേമനിധി ഒാഫീസിന്റെ മുന്നിൽ നടന്ന ധർണ കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ലോട്ടറി ടിക്കറ്റിന്റെ വില വർദ്ധനവിനനുസരിച്ചുള്ള കമ്മിഷൻ ലഭിക്കാത്തതിനും ചെറുകിട കച്ചവർക്കാർക്ക് ആവശ്യാനുസരണം ടിക്കറ്റ് കിട്ടാത്തതിനും എത്രയും വേഗം പരിഹാരം കാണണമെന്ന് കേരള ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി ശ്രീകുമാർ ആവശ്യപ്പെട്ടു. ബി.എം.എസ് സംസ്ഥാന തലത്തിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കൊല്ലം ലോട്ടറി ക്ഷേമനിധി ഒാഫീസിന്റെ മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.എം.എസ് കൊല്ലം വേസ്റ്റ് മേഖല പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഖജാൻജി പി.എൻ. പ്രദീപ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജെ. തങ്കരാജ്, ഈസ്റ്റ് മേഖലാ സെക്രട്ടറി എസ്. സുന്ദരൻ, ജോയിന്റ് സെക്രട്ടറി ഗിരീഷ് ലാൽ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സജു സ്വാഗതവും ഉപമേഖലാ സെക്രട്ടറി പ്രവീൺ നന്ദിയും പറഞ്ഞു.