library
ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'നാളത്തെ കേരളം, ലഹരി വിമുക്ത നവകേരളം' എന്ന വിമുക്തി ജില്ലാതല പരിശീലനം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്യുന്നു. ഡോ. പി.കെ. ഗോപൻ, ഡി. സുകേശൻ തുടങ്ങിയവർ സമീപം

കൊല്ലം: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പബ്ളിക് ലൈബ്രറി സരസ്വതി ഹാളിൽ 'നാളത്തെ കേരളം, ലഹരി വിമുക്ത കേരളം' എന്ന പേരിൽ വിമുക്തി ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന ബോധവത്കരണ ക്യാമ്പ് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജേക്കബ് ജോൺ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ അദ്ധ്യക്ഷത വഹിച്ചു. താജുദ്ദീൻ കുട്ടി, ഡോ. അനന്തു ജി. കൃഷ്ണൻ, വിജിലാൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. സെക്രട്ടറി ഡി. സുകേശൻ, ഷൺമുഖദാസ് എന്നിവർ സംസാരിച്ചു.