thodiyoor-snvlps
കല്ലേലിഭാഗം തൊടിയൂർ എസ്.എൻ.വി.എൽ.പി.എസ് വാർഷികാഘോഷത്തോടനുബന്ധിച്ചു ചേർന്ന സാംസ്കാരിക സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ .എ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ ഇന്ത്യയ്ക്കാകെ മാതൃകയായ തരത്തിലുള്ള നേട്ടങ്ങളാണ് കേരളം കൈവരിച്ചതെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. കല്ലേലിഭാഗം തൊടിയൂർ എസ്.എൻ.വി.എൽ.പി.എസിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളിലേക്ക് അഞ്ചു ലക്ഷത്തിലധികം വിദ്യാർത്ഥികൾ പുതുതായി കടന്നുവന്നു.സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും ഹൈടെക് സംവിധാനത്തിലാക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ആരോഗ്യമേഖലയിൽ വൻ പുരോഗതി കൈവരിക്കാനായെന്നും എം.എൽ.എ പറഞ്ഞു.

സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ ഫോറസ്റ്റ് റേഞ്ചർ ബി.ആർ. ജയൻ, കൊല്ലം എസ്.എൻ കോളേജിലെ അസോസിയേറ്റ് പ്രൊഫസർ ടി ജി. അജയകുമാർ, എം. ടെക് റാങ്ക് ജേതാവ് ടി.എസ്. അമൽ, കുരുന്നു പ്രതിഭ ആദംഅലി എന്നിവരെ എം.എൽ.എയും കരുനാഗപ്പള്ളി എ.ഇ.ഒ ടി. രാജുവും ചേർന്ന് ആദരിച്ചു.
പി.ടി.എ പ്രസിഡന്റ് ജെ. സുധീർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ കെ. വാസുദേവൻ സമ്മാനദാനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ആർ. രോഹിണി, എസ്. വിജയൻ, സുനിൽ സി. ബാബു, പി.എസ്. രഘു, സി. മധു, വി. ശശികുമാർ, അശ്വതി അജിത്ത്, എസ്.എസ്. ലേഖ, ആർ. ആദ്യ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഡി. സുമംഗല സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എസ്. മീന നന്ദിയും പറഞ്ഞു.