തൊടിയൂർ: ഗൾഫിൽ അപകടത്തിൽ മരിച്ച പ്രവാസിയുടെ കുടുംബത്തിന് ദമാം നവോദയാ സാംസ്കാരിക വേദിയുടെ സഹായം കൈമാറി. സൗദി അറേബ്യയിലെ ദമാമിലുണ്ടായ അപകടത്തിൽ മരിച്ച തൊടിയൂർ നോർത്ത് സുധീന്ദ്ര ഭവനത്തിൽ സുധീന്ദ്രന്റെ കുടുംബത്തിനാണ് സഹായം നൽകിയത്.
സുധീന്ദ്രന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ് സുധീന്ദ്രന്റെ ഭാര്യ ഷിജിക്ക് സഹായം കൈമാറി. പ്രവാസി വെൽഫയർ ബോർഡ് അംഗം ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് കൊട്ടിയം, അനിൽ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. രഞ്ജിത്, ടി. രാജീവ്, പ്രവാസി സംഘം ഏരിയാ പ്രസിഡന്റ് കുറ്റിയിൽ സജീവ്, ശബരിക്കൽ നിയാസ്, പാവുമ്പ സുനിൽ, രമണീഭായി, സുരേഷ് തുടങ്ങിയവർ സംസാരിച്ചു.