കിളിമാനൂർ: തിരുവനന്തപുരം 'ഡയറ്റ്" സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ 'ശാസ്ത്രദീപ്തി" പദ്ധതി വിജയിച്ചതോടെ രണ്ടാം ഘട്ടം നടപ്പാക്കാനുള്ള ഒരുക്കത്തിലാണെന്ന് തിരുവനന്തപുരം ഡയറ്റ് പ്രിൻസിപ്പൽ വി.വി. പ്രേമരാജൻ അറിയിച്ചു. കുട്ടികൾക്ക് പ്രാമുഖ്യം നൽകി ക്ളാസിനകത്തും പുറത്തുമുള്ള നിരവധി പ്രവർത്തനങ്ങളിലൂടെ ശാസ്ത്രാഭിമുഖ്യം വളർത്തുകയാണ് ശാസ്ത്രദീപ്തി പരിപാടി പരീക്ഷണങ്ങൾ. പഠനോപകരണ നിർമ്മാണം, പാഠഭാഗങ്ങളെ ശാസ്ത്രാശയങ്ങൾ ഉൾക്കൊള്ളുന്ന കലാരൂപങ്ങൾ എന്നിവയാക്കി അവതരിപ്പിക്കൽ തുടങ്ങിയവയിൽ കുട്ടികൾ പ്രാവീണ്യം നേടിയതായി 'ശാസ്ത്രദീപ്തി"യുടെ ചുമതല വഹിക്കുന്ന ഡയറ്റിലെ സീനിയർ അദ്ധ്യാപിക ഡോ. ടി.ആർ. ഷീജാകുമാരി പറഞ്ഞു.