കരുനാഗപ്പള്ളി: പൊലീസ് വകുപ്പിലെ അഴിമതിയിൽ പ്രതിഷേധിച്ച് കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ചും ധർണയും സംഘടിപ്പിച്ചു. കരുനാഗപ്പള്ളി കോൺഗ്രസ് ഭവനിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച് പൊലീസ് സ്റ്റേഷന് സമീപം എത്തിയപ്പോൾ പൊലീസ് തടഞ്ഞു. തുടർന്ന് പ്രകോപിതരായ പ്രവർത്തകർ ദേശീയപാതയിൽ കുത്തിയിരുന്നു. പ്രതിഷേധ യോഗം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ജി. രവി, ചിറ്റുമൂല നാസർ, ആർ. രാജശേഖരൻ, തൊടിയൂർ രാമചന്ദ്രൻ, ടി. തങ്കച്ചൻ, മുനമ്പത്ത് വഹാബ്, എം. അൻസാർ, രമാ ഗോപാലകൃഷ്ണൻ, കബീർ എം. തീപ്പുര, അഡ്വ. കെ.എ. ജവാദ് ,അഡ്വ. അനിൽ കുമാർ, മണിലാൽ എസ്. ചക്കാലത്തറ, എൻ. രമണൻ, മുനമ്പത്ത് ഗഫൂർ, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, ആർ. ശശിധരൻ പിള്ള, ബി. സെവന്തികമാരി, മണ്ണേൽ നജിം, ചൂളൂർ ഷാനി, ബോബൻ ജി. നാഥ്, ജി. മഞ്ചു കുട്ടൻ എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബു എസ്. തൊടിയൂർ സ്വാഗതവും കരുനാഗപ്പള്ളി ടൗൺ മണ്ഡലം പ്രസിഡന്റ് എസ്. ജയകുമാർ നന്ദിയും പറഞ്ഞു.