najeeb
കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചിന്റെ ഭാഗമായി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ കെ.പി.സി.സി നിർവാഹക സമതിയംഗം സി.ആർ. നജീബ് ഉദ്ഘാടനം ചെയ്യുന്നു.

പത്തനാപുരം: പൊലീസ് സേനയിലെ ക്രമക്കേടുകളെക്കുറിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം സംസ്ഥാന വ്യാപകമായി നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചിന്റെ ഭാഗമായി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. നെടുമ്പ് ജംഗ്ഷനിൽ നിന്ന് പ്രകടനമായെത്തിയ പ്രവർത്തകരെ പഞ്ചായത്ത് ഓഫീസ് ഭാഗത്ത് പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി. തുടർന്ന് നടന്ന ധർണ കെ.പി.സി.സി നിർവാഹക സമിതിയംഗം സി.ആർ. നജീബ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ചെമ്പനരുവി മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. നേതാക്കളായ ഷേക് പരീത്, പള്ളിത്തോപ്പിൽ ഷിബു, പി.എ. ഷാജഹാൻ, ജെ.എൽ. നസീർ, വിജയരാജൻ പിള്ള, കെ. ജോസ്, ലതാ സി. നായർ, എന്നിവർ സംസാരിച്ചു. പുന്നല ഉല്ലാസ് കുമാർ, കറവൂർ സുരേഷ്, ചേത്തടി ശശി, ഷേർളി ഗോപിനാഥ്, യു. നൗഷാദ്,

എൻ. മനോഹരൻ നായർ, ഫാറൂക്ക് മുഹമ്മദ്, അഡ്വ. സാജു ഖാൻ , പുന്നല ഷൈജു,​ പട്ടാഴി സുദർശനൻ, എം.എ. നിസായി, അസാബ് ഹുസൈൻ,​ സാദത്ത് ഖാൻ, പി.എം. ബഷീർ, ബദറുദ്ദീൻ പട്ടാഴി എന്നിവർ പങ്കെടുത്തു.