വാളകം : അറയ്ക്കൽ മലമേൽ ക്ഷേത്രം റോഡ് തകർന്നത് വാഹന-കാൽനട യാത്രക്കാരെ വലയ്ക്കുന്നു. അറയ്ക്കൽ കരയോഗം ജംഗ്‌ഷനിൽ നിന്ന് മലമേൽ ക്ഷേത്രം വരെയുള്ള റോഡാണ് തകർന്ന് തരിപ്പണമായത്. റോഡിലെ ടാറിംഗ് മുഴുവൻ ഒലിച്ചു പോയി കുണ്ടും കുഴിയുമായ നിലയിലാണ്. റോഡിന്റെ ഇരുഭാഗത്തും ചാലായതിനാൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. റോഡിലെ ടാറിംഗ് ഇഴകി മെറ്റലുകൾ ഇളകിക്കിടക്കുന്നതാണ് വാഹനയാത്രക്കാരെയും ഭക്തജനങ്ങളെയും ബുദ്ധിമുട്ടിലാക്കുന്നത്. ചെമ്പുമുക്ക് - പെരുമണ്ണൂർ റോഡിന്റെ അവസ്ഥയും പരിതാപകരമാണെന്ന് നാട്ടുകാർ പറയുന്നു.