thankappan-vakkeeel
മുൻ മുനിസിപ്പൽ ചെയർമാൻ എൻ. തങ്കപ്പൻ വക്കീലിന്റെ ചരമവാർഷികാചരണം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: അധികാരത്തിനും സമ്പത്തിനും ആദരവ് ലഭിക്കുന്ന ഇന്നത്തെ കാലത്ത് സ്വന്തം പ്രവർത്തനത്തിലൂടെ ജനങ്ങളുടെ സ്നേഹവും ആദരവും പിടിച്ച് വാങ്ങിയിരുന്ന എൻ. തങ്കപ്പൻ വക്കീലിന്റെ ഓർമ്മകൾ ശ്രദ്ധേയമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. മുൻ മുനിസിപ്പൽ ചെയർമാൻ എൻ. തങ്കപ്പൻ വക്കീലിന്റെ 40-ാം ചരമ വാർഷികാചരണത്തിന്റെ ഭാഗമായി നഗരസഭ കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സമാനതകളില്ലാത്ത പൊതുപ്രവർത്തകൻ ആയിരുന്നു എൻ. തങ്കപ്പൻ വക്കീൽ. കൊല്ലവും കേരളവും 40 വർഷത്തിന് ശേഷവും അദ്ദേഹത്തിന് ആദരവേകുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

മേയർ ഹണി ബെഞ്ചമിൻ അദ്ധ്യക്ഷത വഹിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്‌ണ, കെ.പി.സി.സി വൈസ് പ്രസിഡന്റ് മോഹൻ ശങ്കർ, കരുമാലിൽ ഡോ. ഉദയ സുകുമാരൻ, പ്രൊഫ. ഇ. മേരീദാസൻ, ടി.ഡി. ദത്തൻ തുടങ്ങിയവർ അനുസ്‌മരണ പ്രഭാഷണം നടത്തി. സമ്മേളനത്തിന് മുന്നോടിയായി അദ്ദേഹത്തിന്റെ സ്‌മൃതി കുടീരത്തിൽ പുഷ്‌പാർച്ചനയും നടന്നു.