congress
യൂത്ത് കോൺഗ്രസ് അഞ്ചാലുംമൂട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷൻ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ

അഞ്ചാലുംമൂട്: പൊലീസ് അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഡി.ജി.പിക്കെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അഞ്ചാലുംമൂട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കോർപ്പറേഷൻ തൃക്കടവൂർ സോണൽ ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് സ്റ്റേഷന് സമീപം പൊലീസ് തടഞ്ഞു.

തുടർന്ന് നടന്ന ധർണ കെ.പി.സി.സി ജന. സെക്രട്ടറി എം.എം. നസീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കുഴിയം ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി പ്രസാദ് നാണപ്പൻ, ചെറുകര രാധാകൃഷ്ണൻ, പനയം സജീവ്, മദനൻ പിള്ള, സായി ഭാസ്കർ, ബൈജു മോഹൻ എന്നിവർ നേതൃത്വം നൽകി.