photo
കരുനാഗപ്പള്ളിയിലെ ആദ്യത്തെ ലക്ഷ്വറി ഫ്ലാറ്റിന്റെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിക്കുന്നു. ആർ.രാമചന്ദ്രൻ എം.എൽ.എ, രമേഷ് പിഷാരടി, നമിതാ പ്രമോദ്, മാതൃകാ മാനേജിംഗ് ഡയറക്ടർ എസ്. സുനിൽകുമാർ എന്നിവർ സമീപം

കരുനാഗപ്പള്ളി: മാതൃകാ റിയൽട്ടോഴ്സ് കരുനാഗപ്പള്ളിയിൽ ആദ്യമായി നിർമ്മിച്ച ലക്ഷ്വറി ഫ്ലാറ്റിന്റെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. ചടങ്ങിൽ ആർ. രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരങ്ങളായ രമേഷ് പിഷാരടി, നമിതാ പ്രമോദ് എന്നിവർ ഫ്ലാറ്റുകളുടെ താക്കോൽദാനം നിർവഹിച്ചു. സാമൂഹ്യ സുരക്ഷാ ബോർഡ് ചെയർപേഴ്സൺ സൂസൻകോടി, ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ, കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ്, ദേവസ്വം ബോർഡ് മുൻ മെമ്പർ കെ.രാഘവൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, നഗരസഭാ കൗൺസിലർ ജി. ശിവപ്രസാദ്, കെ.എഫ്.സി ചീഫ് മാനേജർ വിപിൻകുമാർ റെജി പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. നിർദ്ധനരായ കിടപ്പ് രോഗികൾക്കുള്ള വീൽ ചെയറുകളുടെ വിതരണം മാതൃകാ ഡയറക്ടർ സലിം മുഹമ്മദ്കുഞ്ഞും തിരുവാതിരക്കളിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ടീമിനുള്ള സമ്മാന വിതരണം മാതൃക ഡയറക്ടർ സജ്ന സുനിൽകുമാറും നിർവഹിച്ചു. മാതൃക റിയൽട്ടേഴ്സ് മാനേജിംഗ് ഡയറക്ടർ എസ്. സുനിൽകുമാർ സ്വാഗതം പറഞ്ഞു.