v
മു​ഖ്യ​മ​ന്ത്രി

കൊ​ല്ലം: ക​രു​നാ​ഗ​പ്പ​ള്ളി ഗേൾ​സ് ഹൈ​സ്​കൂ​ളി​ലെ ഹൈ​ടെ​ക്ക് കെ​ട്ടി​ടം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യൻ നാ​ടി​നു സ​മർ​പ്പി​ക്കും. വൈ​കിട്ട് 3.30ന് ന​ട​ക്കു​ന്ന ഉ​ദ്​ഘാ​ട​ന ച​ട​ങ്ങിൽ മ​ന്ത്രി​മാ​രാ​യ ജെ. മേ​ഴ്‌​സി​ക്കു​ട്ടി​അമ്മ, കെ. രാ​ജു, മുൻ മ​ന്ത്രി കെ.സി. വേ​ണു​ഗോ​പാൽ, എം.പിമാ​രാ​യ കെ. സോ​മ​പ്ര​സാ​ദ്, എ.എം. ആ​രി​ഫ്, എം.എൽ.എ മാ​രാ​യ ആർ. രാ​മ​ച​ന്ദ്രൻ, എൻ. വി​ജ​യൻ​പി​ള്ള, കോ​വൂർ കു​ഞ്ഞു​മോൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് സി. രാ​ധാ​മ​ണി, ന​ഗ​ര​സ​ഭാ ചെ​യർ​പേ​ഴ്‌​സൺ ഇ. സീ​ന​ത്ത് ബ​ഷീർ, വി​വി​ധ രാ​ഷ്​ട്രീ​യ പാർ​ട്ടി പ്ര​തി​നി​ധി​കൾ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ക്കും.
ആ​റു നി​ല​കളു​ള്ള കെ​ട്ടി​ട​ത്തി​ന്റെ ര​ണ്ടു നി​ല​കൾ പൂർ​ത്തി​യാ​ക്കി​യാ​ണ് ഗേൾ​സ് ഹൈ​സ്കൂൾ ഉ​ദ്​ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങു​ന്ന​ത്. വി​ശാ​ല​മാ​യ ന​ടു​മു​റ്റം, ലൈ​ബ്ര​റി, ക​മ്പ്യൂ​ട്ടർ, സ​യൻ​സ്, ഫി​സി​ക്സ്, ലാം​ഗ്വേ​ജ് ലാ​ബു​കൾ, 20 ഹൈ​ടെ​ക് ക്ലാ​സ് മു​റി​കൾ, സ്​ത്രീ​സൗ​ഹൃ​ദ ടോയ്ലറ്റുകൾ, ഭാ​വി ആ​വ​ശ്യ​ങ്ങൾ പ​രി​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള ര​ണ്ട് ലി​ഫ്​റ്റു​കൾ തു​ട​ങ്ങി​യവയാണ് ഇ​പ്പോൾ ത​യ്യാ​റാ​യി​രി​ക്കു​ന്ന​ത്. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​നു​ള്ള ഓ​ട​ക​ളും പൂർ​ത്തി​യാ​യിട്ടുണ്ട്. ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള അ​ടു​ക്ക​ള​യും ഡൈ​നിം​ഗ് ഹാ​ളും നിർ​മി​ക്കാൻ എം.എൽ.എ ഫ​ണ്ടിൽ നി​ന്ന് 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചിട്ടുണ്ട്. ഇതിന്റെ ടെ​ണ്ടർ നടപടി ക​ഴി​ഞ്ഞു. അ​ടു​ത്ത അദ്ധ്യയ​ന വർ​ഷ​ത്തി​ന​കം പ​ണി​പൂർ​ത്തി​യാ​കും.