bike
നഗരത്തിൽ നമ്പർ പ്ലേറ്റുകൾ ഇല്ലാതെ അമിതവേഗതയിൽ സഞ്ചരിച്ചതിന് പിടികൂടിയ ആഡംബര ബൈക്കുകൾ ട്രാഫിക് എസ്.ഐ പ്രദീപ് പരിശോധിക്കുന്നു

കൊല്ലം: നഗരത്തിൽ റേസിംഗിനെത്തിയ ആഡംബര ബൈക്കുകൾ ട്രാഫിക് പൊലീസ് പിടികൂടി. കാതടപ്പിക്കുന്ന ശബ്‌ദത്തിൽ നഗരത്തിലൂടെ ചീറിപ്പാഞ്ഞ വാഹനങ്ങളാണ് പിടികൂടിയത്

25 ലക്ഷം രൂപയോളം വില വരുന്ന ബൈക്കുകൾ ഉൾപ്പെടെയുള്ളവയാണ് ഇവ. കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കാൻ സൈലൻസറുകൾ ഘടിപ്പിച്ച ബൈക്കുകളിൽ നമ്പർ പ്ലേറ്റുകൾ കാണാൻ കഴിയുന്ന തരത്തിൽ ആയിരുന്നില്ല. നിയമാനുസൃതമല്ലാത്ത തരത്തിൽ സൈലൻസർ ഘടിപ്പിച്ചതിനും നമ്പർ പ്ലേറ്റ് വ്യക്തമാകാത്ത രീതിയിൽ സ്ഥാപിച്ചതിനും ഉടമകൾക്കെതിരെ പൊലീസ് കെസെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.