photo
കോൺഗ്രസ് കുണ്ടറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണയും കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. കെ. ബാബുരാജൻ, കെ.ആർ.വി സഹജൻ എന്നിവർ സമീപം

കുണ്ടറ: സി.എ.ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് വകുപ്പിലെ അഴിമതി സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കുണ്ടറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കുണ്ടറ റെയിൽവേ സ്റ്റേഷന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം ഇളമ്പള്ളൂർ പ്രസ് ക്ലബിന് മുന്നിൽ പൊലീസ് തടഞ്ഞു.

തുടർന്ന് നടന്ന ധർണ കെ.പി.സി.സി സെക്രട്ടറി രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കുണ്ടറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ. ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സാം വർഗീസ് സ്വാഗതം പറഞ്ഞു. ഡി.സി.സി സെക്രട്ടറിമാരായ കെ.ആർ.വി സഹജൻ, ആന്റണി ജോസ്, മണ്ഡലം പ്രസിഡന്റുമാരായ കെ.വൈ. ലാലൻ, വിളവീട്ടിൽ മുരളി, സി.ഡി. മണിയൻപിള്ള, മോഹനൻ, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്റ്റാൻസി യേശുദാസൻ, വൈസ് പ്രസിഡന്റ് അനീഷ് പടപ്പക്കര തുടങ്ങിയവർ പങ്കെടുത്തു.