പുനലൂർ: ആത്മീയതയ്ക്ക് പ്രാധാന്യം നൽകി എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ എല്ലാ ശാഖകളിലും പണികഴിപ്പിച്ചിട്ടുളള പഴയ ഗുരുദേവ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠകൾ മാറ്റി പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠകൾ സ്ഥാപിക്കണമെന്ന് പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം 979-ാം നമ്പർ തോവർതോട്ടം ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ 15-ാം വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡന്റ് അനിരുദ്ധൻ അദ്ധ്യക്ഷത വഹിച്ചു. യോഗം അസി. സെക്രട്ടറി വനജാ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, യൂണിയൻ സെക്രട്ടറി ആർ. ഹിദാസ്, യോഗം ഡയറക്ടർ ജി. ബൈജു, കൗൺസിലർ എസ്. സദാനന്ദൻ, ശാഖാ സെക്രട്ടറി തുളസി, യൂണിയൻ പ്രതിനിധി അനിൽ പി. മഞ്ചാടിയിൽ, വനിതാസംഘം ശാഖാ പ്രസിഡന്റ് ഉദയകുമാരി, സെക്രട്ടറി സുമംഗല തുടങ്ങിയവർ സംസാരിച്ചു.