ചവറ: വടക്കുംതല സെന്റ് അലോഷ്യസ് എൽ.പി സ്കൂളിൽ പഠനോത്സവവും സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും നടത്തി. എൻ. വിജയൻ പിള്ള എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നനുവദിച്ച തുകയുപയോഗിച്ച് നിർമ്മിച്ച സ്മാർട്ട് ക്ലാസ് റൂം കേരള സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടി ഉദ്ഘാടനം ചെയ്തു. കാശിനാഥ് അദ്ധ്യക്ഷത വഹിച്ചു. ലോക്കൽ മാനേജർ ഫാ. ബെൻസൻ ജൈവവൈവിദ്ധ്യ പാർക്ക് ഉദ്ഘാടനം ചെയ്തു. കൈയെഴുത്ത് മാസിക പ്രകാശനം എ.ഇ.ഒ മിനിയും ഡോക്യുമെന്ററി പ്രദർശനം ബി.പി.ഒ. ടി. ബിജുവും നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജി. വിശ്വംഭരൻ, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ സലാം പണിയ്ക്കേത്ത്, എൽ. വിജയൻ നായർ, പഞ്ചായത്തംഗങ്ങളായ അനിൽ ഭരതൻ, കറുകത്തല ഇസ്മായിൽ, ആനി, പ്രവീൺ പി.സി, പോൾ രാജു, റൈഹാൻ എന്നിവർ സംസാരിച്ചു. ആലിയ സ്വാഗതം പറഞ്ഞു.