congress-comittee
തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടിയം: മുഖ്യമന്ത്രിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് ഡി.ജി.പി ലോക്നാഥ് ബെഹ്റ വൻ അഴിമതി നടത്തിയതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ പറഞ്ഞു. തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രി സ്വന്തം മന്ത്രിസഭയിലെയും വകുപ്പിലെയും അഴിമതിക്കാർക്ക് കുട പിടിക്കുന്ന നിലപാടുമായി മുന്നോട്ട് പോകുകയാണെന്നും ഷാനവാസ് ഖാൻ പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് എ. നാസിമുദ്ദീൻ ലബ്ബ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.വി സഹജൻ, ഇ. ആസാദ്, കണ്ണനല്ലൂർ സമദ്, കുളപ്പാടം സജീവ്, എ.എൽ. നിസാമുദ്ദീൻ, സ്റ്റീഫൻ നല്ലില, എം. വിജയൻ, ജയശീലൻ, ഷെമീർഖാൻ, പി. ശുചീന്ദ്രൻ, മുഖത്തല ഗോപിനാഥൻ, ഫൈസൽ കുളപ്പാടം, സുദേവൻ, രാജൻകുമാർ, ധർമ്മരാജൻ, ഷാഹിദ ഷാനവാസ്, രമണി, ദമീൻ, ഷെഹീർ മുട്ടയ്ക്കാവ്, അമീർ, ഷാഫി ദീപുലാൽ, ആസാദ് നാൽപ്പങ്ങൽ, മനോഹരൻ, സിദ്ധീഖ് ചെറുകുളം, മനോഹരൻ, സുധീർ, എച്ച്.എം. ഷെരിഫ്, വിനോദ്, ജേക്കബ്, ബിജു പഴങ്ങാലം, ഹരികുമാർ തുടങ്ങിയവർ സംസാരിച്ചു.