bhaskaran-69

പുത്തൂർ: ഏനാത്ത് പാലത്തിൽ നിന്ന് കല്ലടയാറ്റിലേക്ക് ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി. പുത്തൂർമുക്ക് രാജീവ് ഭവനിൽ ഭാസ്‌കരനാണ് (69) മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് പാലത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് ഇയാൾ പാലത്തിൽ നിന്ന് ചാടിയത്.

പൊലീസും ഫയർഫോഴ്‌സും സ്കൂബാ ടീമും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഭാസ്‌കരൻ കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ആരോടും പറയാതെ പോകുകയായിരുന്നു. ഈ വിവരം അറിയിച്ച് ബന്ധുക്കൾ പുത്തൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഭാര്യ: രാധ. മക്കൾ കമൽ, വിമൽ, രാജീവ്. മരുമകൾ: അനിത.