കുന്നത്തൂർ: കുന്നത്തൂർ നിയോജക മണ്ഡലത്തിന്റെ വികസനത്തിൽ നിർണായകമായ പങ്ക് വഹിച്ച വ്യക്തിയാണ് മുൻ എം.എൽ.എ ടി. നാണു മാസ്റ്ററെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. താലൂക്ക് രൂപീകൃതമായതിന് ശേഷം വിവിധ സർക്കാർ ഒാഫീസുകൾ താലൂക്ക് ആസ്ഥാനത്ത് കൊണ്ട് വന്നതും സിവിൽ സ്റ്റേഷൻ നിർമ്മിച്ചതും അദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നുവെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി. ഭരണിക്കാവിൽ സംഘടിപ്പിച്ച ടി. നാണു മാസ്റ്റർ അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെ. സോമപ്രസാദ് എം.പി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി പി. രാജേന്ദ്രപ്രസാദ്, സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ഗോപൻ, എം.വി. ശശികുമാരൻ നായർ, ഉല്ലാസ് കോവൂർ, ഉഷാലയം ശിവരാജൻ, പ്രകാശ് മൈനാഗപ്പള്ളി, തുളസീധരൻ പിള്ള, ടി. കലേശൻ, കല്ലട വിജയൻ, വൈ. ഷാജഹാൻ, പി.കെ. രവി, തുണ്ടിൽ നൗഷാദ്, ഗോകുലം അനിൽ തുടങ്ങിയവർ പ്രസംഗിച്ചു.