തൊടിയൂർ: കഴിഞ്ഞ രണ്ടു ദിവസമായി കരുനാഗപ്പള്ളി എച്ച് ആൻഡ് ജെ മാൾ ഓഡിറ്റോറിയത്തിൽ നടന്നുവന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം സമാപിച്ചു. ഒന്നാം ദിവസം നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഗീവർഗീസ് പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ഇന്നലെ രാവിലെ നടന്ന സമ്മേളനം സംസ്ഥാന ജൽസെക്രട്ടറി ജി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.പി. ബാബു, സുനിൽ ജോർജ് ജേക്കബ് ജോൺ, ടി. അനിൽകുമാർ, എസ്. ജൂലിയസ് എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന വിദ്യാഭ്യാസ സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ ടി. രാജു മുഖ്യ പ്രഭാഷണം നടത്തി. എം.ഐ. അജികുമാർ, എസ്. അജിതകുമാർ, എൽ.കെ. ലതാദേവി, ഫിലിപ്പ് കെ. ഉമ്മൻ, റെജി തോമസ്, സിസ്റ്റർ ജെസി, എബ്രഹാം ഡാനിയൽ, കെ. ഷാജൻ എന്നിവർ സംസാരിച്ചു. ജി. സുനിൽകുമാർ, പി. ബാബു, എസ്. അജിതകുമാർ, എൽ.കെ ലതാദേവി എന്നിവർക്ക് യാത്ര അയപ്പ് നൽകി. മുനിസിപ്പൽ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള ഉപഹാരം സമ്മാനിച്ചു. യാത്ര അയപ്പ് യോഗം കെ.കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. എസ്. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹിളായി എസ്. വിനോദ് കുമാർ (പ്രസിഡന്റ്), ഗീവർഗീസ് പണിക്കർ , കെ. ഷാജൻ, ഗീതാകൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ), ടി. അനിൽകുമാർ (സെക്രട്ടറി), കെ.എസ്. പ്രവീൺ കുമാർ (ജൊ. സെക്രട്ടറി), എബ്രഹാം ഡാനിയൽ ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.