പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് കോൺ. മാർച്ച്
പാരിപ്പള്ളി: സംസ്ഥാന പൊലീസിലെ വാഹനം വാങ്ങൽ അടക്കമുള്ള എല്ലാ ഇടപാടുകളകുറിച്ചും സി.ബി.ഐ അന്വേഷണം നടത്തണമെന്ന് കെ.പി.സി സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ ആവശ്യപ്പെട്ടു. കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം കോൺഗ്രസ് പരവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാരിപ്പള്ളി വ്യാപാര ഭവന് മുന്നിൽ നിന്ന് ആരംഭിച്ച മാർച്ച് പാരിപ്പള്ളി ജംഗ്ഷൻ ചുറ്റി പൊലീസ് സ്റ്റേഷന് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണയിൽ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. നെടുങ്ങോലം രഘു, പരവൂർ രമണൻ, എ. ഷുഹൈബ്, എം. സുന്ദരേശൻ പിള്ള, സജീവ് സജിഗത്തിൽ, എം.എ. സത്താർ എന്നിവർ സംസാരിച്ചു.
മണ്ഡലം പ്രസിഡന്റുമാരായ പ്രദീഷ് കുമാർ, നെല്ലേറ്റിൽ ബാബു, ഷൈജു ബാലചന്ദ്രൻ, കെ. മോഹനൻ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പരവൂർ തുടങ്ങിയവർ നേതൃത്വം നൽകി.