പുത്തൂർ: കേരള പൊലീസുമായി ബന്ധപ്പെട്ട സി.എ.ജിയുടെ കണ്ടെത്തൽ സാമാന്യവൽക്കരിച്ച് മുഖ്യമന്ത്രി നടത്തുന്ന നീക്കങ്ങൾ അപകടകരമാണെന്നും പൊലീസിലെ അഴിമതി മുഖ്യമന്ത്രിയുടെ അറിവോടുകൂടിയാണെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ ആരോപിച്ചു. എഴുകോൺ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പൊലീസ് സ്റ്റേഷൻ മാർച്ച് പുത്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് കെ. മധുലാൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. സൂര്യദേവൻ, ടി.കെ. ജോർജുകുട്ടി, അഡ്വ. രതീഷ് കിളിത്തട്ടിൽ, ബിനു കോശി, ബിനു ചൂണ്ടാലിൽ, പി. ഗണേഷ് കുമാർ, വി.കെ. ജ്യോതി, സൂസമ്മ, കുടവട്ടൂർ രാധാകൃഷ്ണൻ, ഓടനാവട്ടം വിജയപ്രകാശ്, കൊട്ടാ വിക്രമൻ നായർ, രാജൻ പിള്ള, ഇരുമ്പനങ്ങാട് ബാബു, പാറക്കടവ് ഷറഫ്, സൗപർണിക രാധാകൃഷ്ണൻ, ചാലൂക്കോണം അനിൽകുമാർ, ഓമന സുധാകരൻ, ടി.സി. കുഞ്ഞുമോൻ, രഘു കുന്നുവിള , ആർ. ശിവകുമാർ, മാത്തുണ്ണി തരകൻ, സെമൽ വാപ്പാല, ഉഷേന്ദ്രൻ, അന്നൂർ ശശി, സി .പി. സുപ്രസേനൻ, ഷാജി, രേഖ ഉല്ലാസ്, ബാബു മണിയനാംകുന്നിൽ, അലിയാരുകുട്ടി തുടങ്ങിയവർ സംസാരിച്ചു.