പുത്തൂർ: കുട്ടികളിൽ വായനാശീലം വളർത്തിയെടുക്കാനായി കുളക്കട പഞ്ചായത്തിന്റെ നേതൃത്വത്തിൽ "തളിരുത്സവം 2020" നടത്തി. പഞ്ചായത്തിലെ 16 ൽ പരം സ്കൂളുകളിലെ കുരുന്നുകൾ പരിപാടിയിൽ പങ്കെടുത്തു. എട്ട് ഇനങ്ങളിലായി മത്സരങ്ങൾ നടത്തി. പാമ്പുകടിയേറ്റ ശിവജിത്തിന്റെ മരണത്തെ തുടർന്ന് പരിപാടിയുടെ വിളംബര റാലി ഒഴിവാക്കിയിരുന്നു. കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതി ,വൈസ് പ്രസിഡന്റ് ആർ. രാജേഷ് ,വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ജെ. ലീലാവതിഅമ്മ, വാർഡംഗം ഗീതാദേവി, പ്രഥമാദ്ധ്യാപകൻ ഉണ്ണിക്കൃഷ്ണൻ നായർ, പി.ടി.എ പ്രസിഡന്റ് എസ്. അനിൽകുമാർ, ശിവദാസൻ തുടങ്ങിയവർ നേതൃത്വം നല്കി.
വായനക്കുറിപ്പ്, തളിര് ക്വിസ്, ടാലന്റ് സെർച്ച് എക്സാം തുടങ്ങിയ ഇനങ്ങളിൽ എൽ.പി, യ.പി മത്സരങ്ങൾ നടന്നു. സമാപന സമ്മേളനത്തിൽ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.