v
എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ പ്ളാറ്റിനം ജൂബിലി സ്മാരക മന്ദിരത്തിന് മുന്നിൽ സ്ഥാപിച്ച ആർ.ശങ്കറിന്റെ പൂർണകായ പ്രതിമ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനാശ്ചാദനം ചെയ്തശേഷം. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി ജി.വിശ്വംഭരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, പി.സജീവ് ബാബു എന്നിവർ സമീപം

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം ആർ. ശങ്കർ സ്മാരക കൊട്ടാരക്കര യൂണിയന്റെ പ്ളാറ്റിനം ജൂബിലി സ്മാരക മന്ദിരം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നാടിന് സമർപ്പിച്ചു. യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ ജി. ഗുരുദാസ് സ്മാരക പ്രാർത്ഥനാ ഹാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷത വഹിച്ചു. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കെ.എൻ. സത്യപാലൻ സ്മാരക ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്തു. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഗുരുദേവ ക്ഷേത്രസമർപ്പണം നടത്തി.

കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർമാരായ പി. സുന്ദരൻ, പച്ചയിൽ സന്ദീപ്, യോഗം ബോർഡ് മെമ്പർമാരായ പി. സജീവ് ബാബു, പി. അരുൾ, എൻ. രവീന്ദ്രൻ, വനിതാസംഘം യൂണിയൻ ചെയർപേഴ്സൺ ജെ. ഹേമലത, കൺവീന‌ർ ഡോ. സബീന വാസുദേവൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ വി. മന്മദൻ, ജി.എം. അജയകുമാർ, യൂണിയൻ കൗൺസിലർമാരായ വി. അനിൽകുമാർ, പി.എസ്. ജുബിൻഷാ, വി. സുധാകരൻ, എൻ. അശോകൻ, ദേവസ്വം കമ്മിറ്റി അംഗങ്ങളായ കുടവട്ടൂർ രാധാകൃഷ്ണൻ, ചിരട്ടക്കോണം സുരേഷ്, സി. ശശിധരൻ, പി. സുന്ദരേശൻ, കെ. സുഗുണൻ, എസ്. പവനൻ, തുളസീധരൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി ജി. വിശ്വംഭരൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജി. മധുസൂദനൻ നന്ദിയും പറഞ്ഞു.

യൂണിയന്റെ മുതിർന്ന നേതാക്കളെയും ഏകാത്മകം മെഗാ ഇവന്റിൽ പങ്കെടുത്ത് ഗിന്നസ് വേൾഡ് റെക്കാർഡിൽ ഇടംനേടിയ കലാ പ്രതിഭകളെയും മന്ദിരത്തിന്റെയും പ്രതിമയുടെയും നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും യൂണിയൻ ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു. യൂണിയന്റെ കനക ജൂബിലി മന്ദിരത്തോട് സമന്വയിപ്പിച്ചാണ് രണ്ടര കോടി രൂപ ചെലവിൽ പ്ളാറ്റിനം ജൂബിലി സ്മാരക മന്ദിരം നിർമ്മിച്ചത്. 2015ൽ തുഷാർ വെള്ളാപ്പള്ളി ശിലപാകിയ മന്ദിരം അഞ്ച് വർഷം തികയും മുമ്പ് യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് യൂണിയൻ നേതാക്കൾ.