zz
പത്തനാപുരം ഗാന്ധിഭവനിൽ നടന്ന വനിതാദിനാചരണം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ നസീമ ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം: പത്തനാപുരം ഗാന്ധിഭവനിൽ വനിതാദിനാചരണം നടത്തി. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ നസീമ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ഷാബില ഷാജഹാൻ അധ്യക്ഷത വഹിച്ചു. 'വനിതകളുടെ അവകാശങ്ങളും സംരക്ഷണവും' എന്ന വിഷയത്തിൽ ഗാന്ധിഭവൻ സർവീസ് പ്രൊവൈഡിംഗ് സെന്റർ ലീഗൽ കൗൺസിലർ അഡ്വ. എസ്. രശ്മി ക്ലാസെടുത്തു. ഗാന്ധിഭവൻ അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ സ്വാഗതവും ഷെൽട്ടർ ഹോം സൂപ്രണ്ട് ആർ. ഷൈമ നന്ദിയും പറഞ്ഞു.