പുനലൂർ: എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ മന്ദിരത്തിൽ നടന്ന വനിതാസംഘത്തിന്റെ വനിതാദിനാചരണം കവയത്രിയും മെഴുവേലി ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപികയുമായ പി.എം. രശ്മിരാജ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, അസി. സെക്രട്ടറി ടി.പി. സുന്ദരേശൻ, യോഗം ബോർഡ് മെമ്പർ സി.എൻ. വിക്രമൻ, യൂണിയൻ കൗൺസിലർമാർ എസ്. സുരേഷ്, ജി. സോമനാഥൻ, പി.കെ. പ്രസന്ന കുമാർ, കെ.ആർ. സലീലാ നാഥ്, വനിതാസംഘം വൈസ് പ്രസിഡന്റ് എസ്.എസ്. ദിവ്യ, സെക്രട്ടറി സരള പുരുഷോത്തമൻ, ട്രഷറർ സിന്ധു ശശികുമാർ, ഡോ. മഞ്ജു എന്നിവർ പങ്കെടുത്തു.