v
കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം കൊല്ലം സോപാനം ഒാഡിറ്റോറിയത്തിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേന്ദ്രത്തിന്റെ നിഷേധാത്മകമായ നിലപാട് സംസ്ഥാനത്തെ പൊതുവിതരണ സംവിധാനത്തിന് സഹായകമല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ എന്തുതരത്തിലുള്ള അരി വിതരണം ചെയ്യണം എന്നുപറയാൻ സംസ്ഥാന ഗവൺമെന്റിന് അധികാരമില്ല. ഇക്കാര്യം തീരുമാനിക്കുന്നത് ഫുഡ്‌ കോർപ്പറേഷൻ ഒഫ് ഇന്ത്യയും കേന്ദ്രവുമാണ്. സംസ്ഥാന ഗവൺമെന്റുമായി ആലോചിക്കാതെ ഏകപക്ഷീയമായി ഉദ്യോഗസ്ഥന്മാർ എടുക്കുന്ന തീരുമാനം ഭക്ഷ്യവിതരണ രംഗത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായും കാനം പറഞ്ഞു.

പ്രസിഡന്റ് ജെ. ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ എസ്. സജിത്ത് സ്വാഗതം പറഞ്ഞു. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്‌നാകരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂർ സോമൻ, ജില്ലാ സെക്രട്ടറി ജി. ബാബു, സി.പി.ഐ ജില്ലാ അസി. സെക്രട്ടറി അഡ്വ. ജി. ലാലു, കെ. ഭാർഗ്ഗവൻ, മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ, പി. സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി പി.ജി. പ്രിയൻകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

ഭാരവാഹികൾ: ജെ. ഉദയഭാനു (പ്രസിഡന്റ്), മീനാങ്കൽ കുമാർ (വർക്കിംഗ് പ്രസിഡന്റ്), വാഴൂർ സോമൻ, പി.ആർ. സുന്ദരൻ, അരവിന്ദ ബാബു, ആർ.എസ്. മണി, എം.പി. മണിയമ്മ, ആറ്റിപ്ര മോഹനൻ (വൈസ് പ്രസിഡന്റുമാർ)

പി.ജി. പ്രിയൻകുമാർ (ജനറൽ സെക്രട്ടറി), മലയടി വിജയകുമാർ, കെ.പി. വിശ്വനാഥൻ (ഓർഗനൈസിംഗ് സെക്രട്ടറിമാർ), കോവളം വിജയകുമാർ, കെ.പി. സുധീർ, എം.ആർ. സുധീഷ്, പി.സി. പവിത്രൻ, എം.വി. ഉണ്ണികൃഷ്ണൻ, അജയകുമാർ, മിനു സ്‌കറിയ (സെക്രട്ടറിമാർ), മുണ്ടുകോട്ടയ്ക്കൽ സുരേന്ദ്രൻ (ട്രഷറർ)