പരവൂർ: പരവൂർ ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഫിലിം ക്ലബ് നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പും കേരള ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചലച്ചിത്രമേള സിനിമാ സംവിധായകൻ ജി.എസ്. വിജയനും ഉദ്ഘാടനം ചെയ്തു.
മേളയുടെ ഭാഗമായി ഓസ്കാർ പുരസ്കാരം ലഭിച്ച റോബർട്ടോ ബെനീസിയുടെ 'ലൈഫ് ഈസ് ബ്യൂട്ടിഫുൾ' എന്ന ഇറ്റാലിയൻ സിനിമയും ജോയി മാത്യു സംവിധാനം ചെയ്ത ഷട്ടർ എന്ന സിനിമയും പ്രദർശിപ്പിച്ചു.