mayyannad-444-sndp
വനിതാ ദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 444-ാം നമ്പർ മയ്യനാട് ശാഖയിൽ സംഘടിപ്പിച്ച സെമിനാർ ശാഖാ പ്രസിഡന്റ് ഡോ. സതീഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു. ഡോ. എസ്. സുലേഖ, ഡി. പ്രസാദ്, ജി. രാജു, വത്സല, ആശാ റാണി എന്നിവർ സമീപം

കൊട്ടിയം: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം 444-ാം നമ്പർ മയ്യനാട് ശാഖയിലെ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. ശാഖാ പ്രസിഡന്റ് ഡോ. സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. 'മാതൃത്വത്തിന്റെ മൂല്യം' എന്ന വിഷയത്തിൽ കൊല്ലം യൂണിയൻ വനിതാസംഘം പ്രസിഡന്റ് ഡോ. എസ്. സുലേഖ സംസാരിച്ചു. ശാഖാ സെക്രട്ടറി ഡി. പ്രസാദ്, ഭരണസമിതി അംഗം ജി. രാജു, വനിതാസംഘം പ്രസിഡന്റ് വത്സല, സെക്രട്ടറി ആശാറാണി എന്നിവർ സംസാരിച്ചു.