ചാത്തന്നൂർ: എൻ.എസ്.എസിന്റെ സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി ചാത്തന്നൂർ താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയിലെ 22 ധനശ്രീ സംഘങ്ങൾക്ക് കാർഷികമേഖലയിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി രണ്ട് കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്തു.
താലൂക്ക് യൂണിയൻ ഹാളിൽ ചേർന്ന യോഗത്തിൽ എൻ.എസ്.എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ഇൻ ചാർജ് ചാത്തന്നൂർ മുരളി വായ്പാ വിതരണം ഉദ്‌ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ടി. അരവിന്ദാക്ഷൻ പിള്ള സ്വാഗതവും സൊസൈറ്റി ചീഫ് കോ ഓർഡിനേറ്റർ പ്രസാദ് കുമാർ നന്ദിയും പറഞ്ഞു.
യൂണിയൻ കമ്മിറ്റി അംഗങ്ങൾ, എൻ.എസ്.എസ് പ്രതിനിധി സഭാംഗങ്ങൾ, എം.എസ്.എസ്.എസ് വനിതാ കോ ഓർഡിനേറ്റർമാർ, കരയോഗം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.