photo
എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ വെള്ളാപ്പള്ളി നടേശൻ സ്നേഹഭവനം പദ്ധതി പ്രകാരം മൺറോതുരുത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു. പ്രീതി നടേശൻ,​ ഡോ. ജി. ജയദേവൻ എന്നിവർ സമീപം

കുണ്ടറ: സമുദായത്തെ തകർക്കുവാൻ നടക്കുന്ന ശുദ്രശക്തികൾ സമുദായത്തിൽ തന്നെയുണ്ടെന്ന് ആർ. ശങ്കറിനെ തകർത്തത് സ്വന്തം പാർട്ടിയായ കോൺഗ്രസും സമുദായത്തിലുള്ളവരുമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ വെള്ളാപ്പള്ളി നടേശൻ സ്നേഹഭവനം പദ്ധതി പ്രകാരം മൺറോതുരുത്തിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കിടപ്പാടമില്ലാത്ത രണ്ട് ലക്ഷം കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകിയ പിണറായി സർക്കാരിനെ അഭിനന്ദിക്കാതിരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം കൊളുത്തി. ശിവഗിരി മഠത്തിലെ സ്വാമി വിശാലാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ മുൻ അഡ്മിനിസ്ട്രേറ്റർ ബി.ബി. ഗോപകുമാർ, വൈസ് പ്രസിഡന്റ് എസ്. ഭാസി, നിയുക്ത യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ കാവേരി ജി. രാമചന്ദ്രൻ, കെ. നകുലരാജൻ, എസ്.എൻ എംപ്ലോയിസ് ഫോറം പ്രസിഡന്റ് അജുലാൽ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സിബു വൈഷ്ണവ്, വി. സജീവ്, പി. തുളസീധരൻ, യൂണിയൻ കൗൺസിലർമാരായ എസ്. അനിൽകുമാർ, ജി. ലിബു, വി. ഹനീഷ്, പ്രിൻസ് സത്യൻ, പുഷ്പപ്രതാപ്, വനിതാസംഘം ചെയർമാൻ ശോഭനാ ദേവി, വനിതാസംഘം കൺവീനർ ബീനാ ബാബു, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.ആർ. ഷാജി, സെക്രട്ടറി വി. സന്തോഷ്, സൈബർസേന ചെയർമാൻ അഖിൽ, കൺവീനർ എൽ. അനിൽകുമാർ, കുമാരിസംഘം സെക്രട്ടറി അതുല്യ, എസ്.എൻ എംപ്ലോയിസ് യൂണിയൻ പ്രസിഡന്റ് എ. രാജു, സെക്രട്ടറി എസ്. സജീവ്, എസ്.എൻ എംപ്ലോയിസ് പെൻഷണേഴ്സ് ഫോറം പ്രസിഡന്റ് അഡ്വ. പി.എസ്. വിജയകുമാർ, ജോയിന്റ് സെക്രട്ടറി കെ. വിജയൻ, 523-ാം നമ്പർ പട്ടംതുരുത്ത് ശാഖാ പ്രസിഡന്റ് എസ്. സുരേഷ്ബാബു, സെക്രട്ടറി എം.എസ്. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. കുണ്ടറ യൂണിയസെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ സ്വാഗതവും മേഖലാ കൺവീനർ എസ്. ഷൈബു നന്ദിയും പറഞ്ഞു.