കരുനാഗപ്പള്ളി : ആസൂത്രിത കലാപങ്ങൾ സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാർ നീക്കങ്ങൾക്കെതിരെ സി.പി.എം കരുനാഗപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനജാഗ്രതാ സദസ് സംഘടിപ്പിച്ചു.കരുനാഗപ്പള്ളി നഗരസഭാ കാര്യാലയത്തിനു മുന്നിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഉദ്ഘാടനം ചെയ്തു.മറ്റത്ത് രാജൻ അദ്ധ്യക്ഷത വഹിച്ചു. സി .പി . എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി .സജീവൻ, ഏരിയാ കമ്മിറ്റി സെക്രട്ടറി പി. കെ .ബാലചന്ദ്രൻ, വി .രാജൻപിള്ള, ക്ലാപ്പന സുരേഷ് തുടങ്ങിയവർ സംസാരിച്ചു.