ct

തഴവ : സധൈര്യം മുന്നോട്ട് എന്ന പരിപാടിയുടെ ഭാഗമായി കുലശേഖരപുരം പഞ്ചായത്തിലെ വനിതകൾ രാത്രിയാത്ര നടത്തി.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നന്ന് കാൽനടയായെത്തിയ ഇവർ അർദ്ധരാത്രിയോടെ പുതിയകാവിൽ ഒത്തുചേർന്നു തുടർന്ന് മെഴുക് തിരികൾ തെളിച്ച് കൂട്ടപ്രതിജ്ഞ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ , ഐ.സി.ഡി.എസ് സൂപ്പർവൈസർ ധന്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഗ്രാമ പഞ്ചായത്ത് വനിതാ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തതകർ ,അങ്കണവാടി ജീവനക്കാർ എന്നിവർ രാത്രി നടത്തത്തിൽ പങ്കെടുത്തു.