photo

പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു

കരുനാഗപ്പള്ളി: സുനാമി ദുരന്ത മേഖലയായ കരുനാഗപ്പള്ളിയുടെ പരിധിയിൽ വരുന്ന താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം ആരംഭിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. സുനാമി ദുരന്തത്തിന് ശേഷം താലൂക്ക് ആശുപത്രി സന്ദർശിച്ച ഭരണാധികാരികൾ കാർഡിയോളജി വിഭാഗം ഉൾപ്പെടെയുള്ള ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് അന്ന് ഉറപ്പ് നൽകിയിരുന്നു. കായകല്പത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കിയ താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏറെയാണ്. എന്നാൽ ഈ സൗകര്യങ്ങൾ പൂർണമായും പ്രയോജനപ്പെടുത്തിയാൽ കാർഡിയോളജി വിഭാഗം ആരംഭിക്കാൻ കഴിയുമെന്നാണ് ഈ മേഖലയുമായി ബന്ധമുള്ളവർ പറയുന്നത്. താലൂക്ക് ആശുപത്രിയിൽ 195 കിടക്കകളാണ് നിലവിലുള്ളത്. സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടെ 23 ഡോക്ടർമാരുടെ സേവനമാണ് താലൂക്ക് ആശുപത്രിയിൽ ലഭിക്കുന്നത്.

നെഞ്ച് രോഗവുമായി എത്തുന്നവർ നിരവധി

നെഞ്ച് രോഗവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് ദിനംപ്രതി ആശുപത്രിയിൽ എത്തുന്നത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. നിലവിൽ ആശുപത്രിയിൽ മെഡിസിൻ ഐ.സി യൂണിറ്റ് ഉണ്ട്. ആവശ്യമെങ്കിൽ ഇത് കാർഡിയോളജി ഐ.സി യൂണിറ്റാക്കി മാറ്റാം. ആശുപത്രി വികസ സമിതിയുടെ ഫണ്ടിൽ നിന്ന് ശമ്പളം നൽകാൻ തയ്യാറായാൽ സർവീസിൽ നിന്ന് വിരമിച്ച ഡോക്ടർമാരെയും കണ്ടെത്താൻ കഴിയും.

 23 ഡോക്ടർമാരുടെ സേവനമാണ് ഇവിടെ ലഭിക്കുന്നത്