ഓച്ചിറ: കാറും ബസും കൂട്ടിയിടിച്ച് കാർയാത്രക്കാരായ ദമ്പതികൾക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 6.50ന് പഴയ ദേശീയപാതയിൽ കൊട്ണാട്ട് ജംഗ്ഷനിലായിരുന്നു അപകടം. പരിക്കേറ്റ കായംകുളം പുതുപ്പള്ളി സ്വദേശി വിശ്വകുമാർ, ഭാര്യ രഞ്ചു എന്നിവരെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളിയിൽ നിന്ന് ആലപ്പുഴയ്ക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ഫാസ്റ്റും വർക്കല ക്ഷേത്ര ദർശനത്തിന് പോയ കുടുംബം സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. നിസാര പരിക്കേറ്റ അഞ്ച് ബസ് യാത്രക്കാർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി യാത്ര തുടർന്നു.